Times Kerala

നിലവിലുള്ള പേര് കൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ അതുകൊണ്ട് ഇനി മുതൽ എന്റെ പേര് ജയൻ എസ്.എസ് എന്നാണ്..;നടൻ ആദിത്യൻ ജയൻ

 
നിലവിലുള്ള പേര് കൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ അതുകൊണ്ട് ഇനി മുതൽ എന്റെ പേര് ജയൻ എസ്.എസ് എന്നാണ്..;നടൻ ആദിത്യൻ ജയൻ

മിനി സ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍.ഇപ്പോളിതാ  പേര് മാറ്റുകയാണ് എന്നറിയിച്ചിരിക്കുകയാണ് ആദിത്യൻ ജയൻ. യഥാർഥ പേരായ ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരുകൾ ജയൻ എസ്.എസ് എന്നു മാറ്റിയിട്ടുണ്ട്. അഭിനയത്തിലേക്ക് മേഖലയിലേക്ക് വന്നപ്പോൾ സ്വീകരിച്ച പേരാണ് ആദിത്യനെന്നും അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.

‘എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേപേരിൽ തന്നെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു’ – ആദിത്യന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹാക്കാവുന്നതിനുമപ്പുറം കാര്യങ്ങൾ അനുഭവിച്ചതോടെയാണ് യഥാർഥ പേര് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും കമന്റുകൾക്ക് മറുപടിയായി താരം കുറിച്ചു.

Related Topics

Share this story