Times Kerala

എന്റെ പക്കലും ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കഴിഞ്ഞ ഡ്രാഗണ്‍ കുഞ്ഞുങ്ങളുണ്ട്..; ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി 

 
എന്റെ പക്കലും ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കഴിഞ്ഞ ഡ്രാഗണ്‍ കുഞ്ഞുങ്ങളുണ്ട്..; ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി 

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഡ്രാഗൺ കുഞ്ഞുങ്ങളുടേത്. ഇപ്പോളിതാ തന്റെ പക്കലും ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കഴിഞ്ഞ ഡ്രാഗണ്‍ കുഞ്ഞുങ്ങളുണ്ടെന്ന പോസ്റ്റുമായി എത്തിരിക്കുകയാണ്  നടന്‍ രമേഷ് പിഷാരടി. ഓന്തിനെ പോലെ തോന്നിപ്പിക്കുന്ന ഇഗ്വാനയ്‌ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

”തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ചത്” എന്ന ക്യാപ്ഷനോടെയാണ് പിഷാരടിയുടെ പോസ്റ്റ്. പിന്നാലെ രസകരമായ കമന്റുകളും ട്രോളുകളും എത്തി. ഓന്തിനെ കാണിച്ച് ഡ്രാഗണ്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ എന്ന ട്രോളാണ് പ്രചരിക്കുന്നണ്ട്.

Related Topics

Share this story