Times Kerala

ദീപിക സ്വയം പ്രഖ്യാപിത മനോരോഗി.,രണ്‍ബീര്‍ കപൂര്‍ റേപ്പിസ്റ്റ്..; രൂക്ഷവിമർശനവുമായി കങ്കണ റണാവത്ത്

 
ദീപിക സ്വയം പ്രഖ്യാപിത മനോരോഗി.,രണ്‍ബീര്‍ കപൂര്‍ റേപ്പിസ്റ്റ്..; രൂക്ഷവിമർശനവുമായി കങ്കണ റണാവത്ത്

ദീപിക പദുക്കോണിനും രൺബിർ കപൂറിനുമെതിരെ രൂക്ഷവിമർശനവുമായി  കങ്കണ. രൺബിർ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കിടെയാണ് കങ്കണയുടെ പരാമർശം.

‘രൺബിർ കപൂർ യഥാര്‍ത്ഥത്തിൽ ലൈംഗികാതിക്രമം നടത്തുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി അങ്ങനെ വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല.’– കങ്കണ പറയുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റുകൾക്കു പിന്നാലെയാണ് രൺബിർ കപൂറിനും ദീപികയ്ക്കും എതിരായ കങ്കണയുടെ പരാമർശം. കരീന കപൂറിനെതിരെയും മുൻ പോസ്റ്റുകളിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

Related Topics

Share this story