Times Kerala

മമ്മൂട്ടി ചിത്രം ‘വൺ’ ഒടിടി റിലീസിനില്ല.,പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്..; സന്തോഷ് വിശ്വനാഥ്

 
മമ്മൂട്ടി ചിത്രം ‘വൺ’ ഒടിടി റിലീസിനില്ല.,പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്..; സന്തോഷ് വിശ്വനാഥ്

മമ്മൂട്ടി ചിത്രം ‘വൺ’  ഒടിടി റിലീസിനില്ലെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്.  “വൺ തിയേറ്ററിൽ തന്നെ പ്രദർശനത്തിനെത്തും. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല.” സന്തോഷ് വിശ്വനാഥ് പറഞ്ഞു.

“വണ്ണിന് രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ലോക്ഡൗൺ വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും ചിത്രീകരണം സാധ്യമല്ല. വലിയ ആൾക്കൂട്ടം വേണ്ട രംഗമാണ്. ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണ്. ടെയ്ൽ എൻഡ് ആണ്. റിലീസും അതുകൊണ്ട് തീരുമാനിച്ചിട്ടില്ല.അദ്ദേഹം പറഞ്ഞു.

ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു…

Related Topics

Share this story