Times Kerala

താൻ വച്ച കിഴങ്ങുകറി കഴിച്ചില്ല, യുവതി ഭർത്താവിന്റെ തോളെല്ല് അടിച്ചോടിച്ചു.!

 
താൻ വച്ച കിഴങ്ങുകറി കഴിച്ചില്ല, യുവതി ഭർത്താവിന്റെ തോളെല്ല് അടിച്ചോടിച്ചു.!

അഹമ്മദാബാദ്: താൻ ഉണ്ടാക്കിയ കിഴങ്ങുകറി ഭർത്താവ് കഴിക്കാത്തതിൽ പ്രകോപിതയായ യുവതി ഭർത്താവിനെ ക്രൂരമായി മർദിച്ചു. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിച്ചില്ല, ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിനെ ശകാരിക്കുകയും അലക്കാനുപയോഗിക്കുന്ന കല്ലുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഹര്‍ഷദ് ഗോയല്‍ എന്ന നാല്‍പ്പതുകാരനാണ് ഭാര്യ താര ഗോയലിനെതിരെ പരാതി നൽകിയത്.

അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡോക്ടര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയതിനാലാണ് കറി കഴിക്കാതിരുന്നതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇവര്‍ക്ക് നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ വീട്ടിൽ നിരന്തരം കലഹം ഉണ്ടാക്കുമായിരുന്നെന്നും, കറി കഴിക്കാത്തതിനെ തുടർന്ന് ഭാര്യ ബാത്റൂമിലേക്ക് പോയി അവിടെ നിന്ന് അലക്കാനുപയോഗിക്കുന്ന തടിക്കഷ്ണം ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു എന്നും യുവാവ് പരാതിയിൽ പറയുന്നു.

ഹര്‍ഷദ് ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് വീട്ടിലുള്ളവര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയി. വലതുതോളിലായി പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story