Times Kerala

ആഡംബര ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന; രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് രണ്ടു കിലോ കഞ്ചാവ്

 
ആഡംബര ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന; രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് രണ്ടു കിലോ കഞ്ചാവ്

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആഡംബര ബൈക്കില്‍ കറങ്ങി കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ടു പേർ ആസ്റ്റിൽ. ഇവരിൽ നിന്നും രണ്ടു കിലോ കഞ്ചാവും എക്സൈസ് പിടികൂടി. കൊല്ലത്തും വടക്കാഞ്ചേരിയിലും ചില്ലറയായി വില്‍ക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.സംഭവത്തിൽ, കൊല്ലം കൊട്ടിയം സ്വദേശി സായിദ് (20), വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഗിേജഷ് (23) എന്നിവരാണ്
ചേലക്കരയില്‍ വച്ച് പോലീസ് പിടിയിലായത്. 45,000 രൂപയ്ക്കാണ് കഞ്ചാവു വാങ്ങിയത്. ചെറിയ പൊതികളിലായി വില്‍ക്കുമ്പോള്‍ ലാഭം രണ്ടു ലക്ഷം രൂപയാണ്.ലോക്ഡൗണില്‍ വാഹന പരിശോധന കുറഞ്ഞതിനാല്‍ ബൈക്കുകളില്‍ കഞ്ചാവ് കടത്തുന്നത് വ്യാപകമാണ്. ഓണത്തിന് മുന്നോടിയായി ലഹരി വില്‍പന തകൃതിയാകാന്‍ സാധ്യതയുള്ളതിനാല്‍ എക്സൈസ് ജാഗ്രതയിലാണ്.

Related Topics

Share this story