Times Kerala

കോവിഡ് പ്രതിരോധം: ഇന്ന് മുതൽ പോലീസിന്റെ കർശന പരിശോധന, നടപടികൾ കർശനമാക്കുന്നത് ഈ ജില്ലകളിൽ

 
കോവിഡ് പ്രതിരോധം: ഇന്ന് മുതൽ പോലീസിന്റെ കർശന പരിശോധന, നടപടികൾ കർശനമാക്കുന്നത് ഈ ജില്ലകളിൽ

തിരുവനന്തപുരം: കോവി‍ഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മുതല്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണവും നടത്തും, ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകള്‍ ശക്തമായി തുടരാൻ തീരുമാനിച്ച പൊലീസിന്റെ അവലോകന യോഗത്തിന് ശേഷമാണ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ബോധവല്‍ക്കരണവും നിയന്ത്രണവും ഒരു പോലെ തുടരാനാണ് പൊലീസിന്റെ തീരുമാനം.കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എന്നീ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍ക്കും. മലപ്പുറത്ത് ഐ ജി അശോക് യാദവിനും ഡിഐജി കെ സുരേന്ദ്രനും തിരുവനന്തപുരത്ത് ഐ ജി മാരായ ശ്രീജിത്ത്, ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ക്കു ആലപ്പുഴയില്‍ ഡിഐജി കാളി രാജ് മഹേഷ് കുമാറിനും പ്രത്യേക ചുമതല നല്‍കി.

അതേസമയം, സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നതായി റിപ്പോർട്ട് . ഒരിക്കൽ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നയാൾ രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ സ്വ​യം നി​ശ്ച​യി​ച്ച്‌ ജ​നം നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ മാ​തൃ​ക ജ​ന​മൈ​ത്രി പോ​ലീ​സ് ഏ​റ്റെ​ടു​ക്കും. ഇ​തി​ല്‍ നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.തൃ​ശ്ശൂ​ര്‍ സി​റ്റി മാ​തൃ​ക​യി​ല്‍ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ്‍​മെ​ന്‍റ് സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ വ​ലി​യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രെ സു​ര​ക്ഷി​ത​മാ​യി താ​മ​സി​പ്പി​ക്കും.

Related Topics

Share this story