Times Kerala

ലാലു അലക്സിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി..; വൈറലായി സൗഹൃദനിമിഷം

 
ലാലു അലക്സിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി..; വൈറലായി സൗഹൃദനിമിഷം

സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങൾ എന്നും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകാറുള്ളതാണ്. ഇപ്പോളിതാ  മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള സൗഹൃദത്തിൻ്റെ ഒരു അപൂർവ ചിത്രമാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ്   സിനിമാപ്രേമികൾ ആഘോഷമാക്കിയിരിക്കുന്നത്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിൻ്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.

ഇത്തരത്തിൽ ഉള്ള ഒട്ടേറെ സുന്ദര നിമിഷങ്ങൾ ചിത്രാ കൃഷ്ണൻകുട്ടി എന്ന ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്നും ഒന്ന് കാണാൻ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കിൽ എന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് ചിത്രത്തിന് കമൻ്റുകളായി ആരാധകർ കുറിച്ചിരിക്കന്നത്.

Related Topics

Share this story