Times Kerala

കാറുകൾക്ക് മീതെ പ്രത്യേക പൊടി വിതറും, കാറുകളുടെ പെയിന്റെ പൂർണമായും ഇളകി പോകും; ആക്രമണം റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ

 
കാറുകൾക്ക് മീതെ പ്രത്യേക പൊടി വിതറും, കാറുകളുടെ പെയിന്റെ പൂർണമായും ഇളകി പോകും; ആക്രമണം റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ

തൃശൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾക്കു മീതെ പ്രത്യേക പൊടി വിതറി ആക്രമണം. ഗുരുവായൂർ കോട്ടപ്പടിയിൽ, ഡൽഹി പൊലീസിൽ നിന്നും റിട്ടയേർഡ് ആയ ഇൻസ്പെക്ടർ ചൊവ്വല്ലൂർ ജോസിന്റെ വീട്ടിലാണ് സംഭവം. ഇന്നോവ കാറും ഐ ട്വന്റി കാറുമാണ് ആക്രമിക്കപ്പെട്ടത്. കാറുകൾക്കു മീതെ പ്രത്യേക പൊടി വിതറിയ നിലയിലാണ്. ഇതോടെ കാറുകളുടെ പെയിന്റെ പൂർണമായും ഇളകി.

പൊടി പതിച്ച ഭാഗത്തെല്ലാം പെയിന്റിളകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഭാഗങ്ങൾ തകരാറിലായിട്ടുമുണ്ട്. അതേസമയം, എന്തു തരം പൊടിയാണ് വിതറിയതെന്ന് വ്യക്തമല്ല. വീടിന്റെ മതിൽ രാത്രി ചാടി കടന്നാണ് അക്രമികൾ കാറുകളിൽ പൊടി വിതറിയിരിക്കുന്നത്. മതിലിൽ ചവിട്ടിറങ്ങിയതിൻ്റെ അടയാളങ്ങളുണ്ട്.

രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. കാറുകളിൽ വിതറിയ പൊടി എന്താണെന്ന് കണ്ടെത്താൻ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് ഗുരുവായൂർ പൊലീസ് പറഞ്ഞു. അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story