Times Kerala

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

 
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വെൺപകൽ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാർഡ്, ഇലകമൺ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ മേലറിയോട് എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Topics

Share this story