Nature

1982 മുതല്‍ ഞാന്‍ ജിമ്മില്‍ പോവാന്‍ തുടങ്ങിയതാണ്.,അക്കാലത്ത് ജിമ്മില്‍ പോകുമ്പോള്‍ ആളുകള്‍ കളിയാക്കുമായിരുന്നു..;നടൻ ബാബുരാജ്

വില്ലനായും കൊമേഡിയനായും തിളങ്ങുന നടനാണ്‌ ബാബുരാജ്. അടുത്ത ചിത്രം ‘പവർ സ്റ്റാറിന്’ വേണ്ടി ജിമ്മിൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് നടൻ ബാബുരാജ്. ജിമ്മിൽ അത്യാവശ്യം മസിലുപിടുത്തം നടത്തുന്ന ബാബുരാജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ജിമ്മും ഫിറ്റ്നസും ഒന്നും ഇദ്ദേഹത്തിന് പുത്തരിയല്ല. 1982 മുതൽ ജിമ്മിൽ പോകുന്ന ആളാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു.

”എനിക്ക് ഒരു ജിമ്മുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവിടെയാണ് ഒരുപാട് സമയം ചിലവഴിച്ചത്. മാര്‍ച്ച് മുതല്‍ സിനിമയും തിയേറ്ററുകളും അനിശ്ചിതത്തിലാണ്. അതോടെ ഞാന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡി കഥാപാത്രങ്ങളിലേക്ക് മാറിയ ആളാണ് ഞാന്‍. അതിനാല്‍, ശരീരഘടനയെ പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു”.

”സിനിമയില്‍ തുടരണമെങ്കില്‍ ആരോഗ്യത്തോടെയിരിക്കുക ആവശ്യമാണ്. 1982 മുതല്‍ ഞാന്‍ ജിമ്മില്‍ പോവാന്‍ തുടങ്ങിയതാണ്. യൂണിവേഴ്‌സിറ്റി ലെവലില്‍ ബോഡി ബില്‍ഡിങ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. അത് മാത്രമല്ല ‘പവര്‍ മാന്‍ ഓഫ് കേരള’ ആയി തിരഞ്ഞെടുത്തിട്ടുമുണ്ട്. അക്കാലത്ത് ജിമ്മില്‍ പോകുമ്പോള്‍ ആളുകള്‍ കളിയാക്കുമായിരുന്നു എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവരാണ്.”

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.