Times Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് വയനാട്, കൊയിലാണ്ടി സ്വദേശികൾ

 
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് വയനാട്, കൊയിലാണ്ടി സ്വദേശികൾ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊയ്‌ലാണ്ടി സ്വദേശി പുത്തൻപുരയിൽ സയ്യിദ് അബ്ദുള്ള ബാഫഖിയാണ്(64) മരിച്ചവരിൽ ഒരാൾ. നേരത്തെ ആന്റിജൻ ടെസ്റ്റിൽ സയ്യിദിന്റെ ഫലം കൊവിഡ് പോസറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവായി.വയനാട് നെല്ലിയമ്പലം സ്വദേശി അവറാനാണ് മരിച്ച രണ്ടാമത്തെ വ്യക്തി. 65 വയസായിരുന്നു ഇദ്ദേഹത്തിന്.

Related Topics

Share this story