Times Kerala

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പരസ്പരം കുത്തി; ഒരാൾ മരിച്ചു; രണ്ടാമൻ ഗുരുതരാവസ്ഥയിൽ

 
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പരസ്പരം കുത്തി; ഒരാൾ മരിച്ചു; രണ്ടാമൻ ഗുരുതരാവസ്ഥയിൽ

കാസർഗോഡ്: പരപ്പയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പരസ്പരം കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടാമത്തെയാൾ കാരാട്ട് സ്വദേശി കണ്ണൻ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തോടന്‍ചാല്‍ സ്വദേശി രവി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുവരം പരസ്പരം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

Related Topics

Share this story