Times Kerala

കണ്ടെയ്ൻമെൻറ് സോണിൽ ഇറച്ചി വിൽപന; രണ്ടുപേർക്കെതിരെ കേസ്

 
കണ്ടെയ്ൻമെൻറ് സോണിൽ ഇറച്ചി വിൽപന; രണ്ടുപേർക്കെതിരെ കേസ്

മാനന്തവാടി: കണ്ടെയ്ൻമെൻറ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറച്ചി വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. വാളാട് കുണ്ടിലോട്ട് അമ്മദ് (35), വള്ളിയിൽ മുഹമ്മദലി (42) എന്നിവർക്കെതിരെയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.കണ്ടെയ്ൻമെൻറ് സോണായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽപെട്ട വാളാടുവെച്ച് അറുത്ത ഇറച്ചി വീടുകളിൽ എത്തിച്ചു നൽകിയതിനാണ് ഇരുവർക്കുമെതിരെകേസെടുത്തിരിക്കുന്നത് പകർച്ചവ്യാധി നിയമ പ്രകാരവും കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരവുമാണ് കേസെടുത്തത്.

Related Topics

Share this story