Times Kerala

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിനിടെ 60,963 പുതിയ രോഗികള്‍; 834 മരണം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഒരു ദിവസത്തിനിടെ 834 പേര്‍ മരിക്കുകയും ചെയ്തു.46,091 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.

Related Topics

Share this story