Times Kerala

സഞ്‌ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക്

 
സഞ്‌ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക്

മുംബൈ: ബോളിവുഡ് താരം സഞ്‌ജയ് ദത്തിന് (61) ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ശ്വാസകോശ അർബുദം നാലാം ഘട്ടത്തിലാണെന്നും വിദഗ്ധ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് രോഗനിർണയം നടത്തുന്നത്. സഞ്ജയ് ദത്ത് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

“താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും എന്‍റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ടെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരുമെന്നും” അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Topics

Share this story