Times Kerala

ബെംഗളൂരുവില്‍ സംഘര്‍ഷം തുടരുന്നു, വെടിവെയ്പ്; മരണം മൂന്നായി; നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
ബെംഗളൂരുവില്‍ സംഘര്‍ഷം തുടരുന്നു, വെടിവെയ്പ്; മരണം മൂന്നായി; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമത്തിൽ ബംഗളുരുവിൽ മൂന്ന് പേർ മരിച്ചു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

സംഭവത്തിൽ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും മറ്റു നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടതെന്ന് എംഎല്‍എയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേര്‍ ശ്രീനിവാസമൂര്‍ത്തിയുടെ വീടിനുമുന്നില്‍ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്‌.

Related Topics

Share this story