Times Kerala

യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.!

 
യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.!

മാനന്തവാടി: അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. നേപ്പാളിൽ നിന്നും പേര്യയിലെ ബിസ്മില്ല എസ്​റ്റേറ്റിൽ ജോലിക്കെത്തിയ ഉഷ എന്ന യുവതിയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചത്.

ഭർത്താവ് റാം ബഹദൂർ ലോക്​ഡൗണിന് തൊട്ടുമുമ്പ് നേപ്പാളിലേക്ക് പോയിരുന്നു. ഇതിനിടെ, പ്രസവവേദനയുണ്ടായ യുവതിയെ എസ്​റ്റേറ്റ് അധികൃതർ ആംബുലൻസിൽ ആശുപത്രിയിലേക്കയച്ചു. യുവതിയുടെ ബന്ധുവായ യുവാവാണ് ഒപ്പമുണ്ടായിരുന്നത്.

യാത്രാമധ്യേ, തലപ്പുഴ എൻജിനീയറിങ് കോളജിന് സമീപമെത്തിയപ്പോൾ പ്രസവവേദന കൂടി. ഇതോടെ ഡ്രൈവർ ആംബുലൻസ് നിർത്തി. അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചു കൊണ്ടുവന്നു. ഇവർ ആംബുലൻസിൽ പ്രസവസൗകര്യമൊരുക്കി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story