Times Kerala

ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവ്: ‘ഈസ്ട്രജൻ’ ഇവരെ സംരക്ഷിച്ചേക്കാമെന്നും ​പഠനം.!

 
ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവ്: ‘ഈസ്ട്രജൻ’ ഇവരെ സംരക്ഷിച്ചേക്കാമെന്നും ​പഠനം.!

ലണ്ടൻ: സ്ത്രീ ലൈംഗിക ഹോർമോണുകളിലൊന്നായ ‘ഈസ്ട്രജൻ’ കൊറോണ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷിച്ചേക്കാമെന്ന് ​പഠന റിപ്പോർട്ട്. ലണ്ടനിലെ ‘കിംഗ്സ് കോളേജി’ ലെ ​ഗവേഷകർ ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്. ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക് മറ്റ് സ്ത്രീകളേക്കാൾ കൊവിഡ് പിടിപെടാമെന്നും പഠനത്തിൽ പറയുന്നു.കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഈസ്ട്രജന് കഴിയും, ഒപ്പം തുടർച്ചയായ ചുമ, വിഭ്രാന്തി, കടുത്ത ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കുറയുന്നതായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ​ഗവേഷകർ പറയുന്നു.അതേസമയം, ‘ഹോർമോൺ റീപ്ലേയ്‌സ്‌മെന്റ് തെറാപ്പി’ ചെയ്യുന്ന 50 നും 65നും വയസിന് ഇടയിലുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ‘ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കൂടുതലുള്ള സ്ത്രീകൾക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ശ്സാത്ര‍ജ്ഞരുടെ അഭിപ്രായം. ഗർഭനിരോധനഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ ഉണ്ടാവുന്ന ഈസ്ട്രജന്റെ ആധിക്യം അവർക്ക് കൊവിഡിനെതിരെ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറേക്കൂടി മികച്ച കൊവിഡ് പ്രതിരോധ ശേഷി നൽകുമെന്നാണ് ഈ ഘട്ടത്തിലുള്ള ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

Related Topics

Share this story