Times Kerala

സ്വാതന്ത്ര്യദിനാഘോഷം

 
സ്വാതന്ത്ര്യദിനാഘോഷം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു.

സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. ഓഗസ്റ്റ് 15 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും. ബഹുമാനാർത്ഥം ഇരുപത്തിയൊന്ന് തവണ നിറയൊഴിക്കുന്നു. തുടർന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുകയും കൂടുതൽ വികസനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യും. ശേഷം ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. പിന്നീട് ഇന്ത്യൻ ദേശീയഗാനം ആലപിക്കും. തുടർന്ന് ഇന്ത്യൻ സായുധ സേനയുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡുകൾ ആരംഭിക്കും. രാജ്യത്തെ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തുകയും തുടർന്ന് പരേഡുകളും പരിപാടികളും നടക്കുകയും ചെയ്യും.

പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിലും നടക്കുന്നു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി പൗരന്മാർ അവരുടെ വസ്ത്രങ്ങൾ, റിസ്റ്റ്ബാൻഡുകൾ, കാറുകൾ, വീട്ടുപകരണങ്ങൾ എന്നിവ ത്രി വർണ്ണത്തിന്റെ പകർപ്പുകൾ കൊണ്ട് അലങ്കരിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ, പ്രത്യേകിച്ചും ഇന്ത്യൻ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ന്യൂയോർക്ക്, മറ്റ് യുഎസ് നഗരങ്ങൾ പോലുള്ള സ്ഥലങ്ങളിൽ ഓഗസ്റ്റ് 15 പ്രവാസികളിലും പ്രാദേശിക ജനങ്ങളിലും “ഇന്ത്യാ ദിനമായി” മാറിയിട്ടുണ്ട്.

Related Topics

Share this story