Times Kerala

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച കേസ്;ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

 
ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച കേസ്;ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

തിരുവനന്തപുരം : ജനവാസപ്രദേശങ്ങളിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി  സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

ജനവാസ പ്രദേശങ്ങളിൽ  നിന്ന് 200 മീറ്റർ മാറി ക്വാറി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ  ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ തീരുമാനം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ  സ്റ്റേ.

സർക്കാർ പറയുന്നത് ജനവാസകേന്ദ്രങ്ങളിൽ നിന്ന് മാറി  ക്വാറികളുടെ അകലം 50 മീറ്റർ മതിയെന്നാണ് .

Related Topics

Share this story