Nature

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിച്ചില്ല; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

അഹമ്മദാബാദ് : വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പര്‍മര്‍ ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്  .

ശാരീരികബന്ധം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്താണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന മാതാവിന്റെ പരാതിയില്‍ ഇവരുടെ മരുമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു . സുരേന്ദ്ര സിംഗിന്റെ ഭാര്യ മണിനഗര്‍ സ്വദേശിയായ 32കാരി ഗീത പാര്‍മര്‍ക്കെതിരെ ഷഹര്‍കോട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത് .

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ശാരീരിക ബന്ധം പുലര്‍ത്താന്‍ യുവതി അനുവദിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും മുലി പര്‍മര്‍ പരാതിയിൽ പറയുന്നു. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിംഗ് 2018 ഒക്ടോബറിലാണ് ഗീതയെ വിവാഹം കഴിച്ചത് . സുരേന്ദ്ര സിംഗിന്റേത് രണ്ടാം വിവാഹമായിരുന്നു.

ഗീതയും മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു . 2016ലാണ് സിംഗ് തന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ഭാര്യ തന്നോടൊപ്പം ശാരീരിക ബന്ധം പുലര്‍ത്താന്‍ തയ്യാറാകുന്നില്ലെന്ന് മകന്‍ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇക്കാരണം കൊണ്ട് അയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അമ്മ മുലി പര്‍മര്‍ പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.