Nature

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തന്നെ  തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളാകുന്നതായും ഡല്‍ഹി സൈനിക ആശുപത്രി അധികൃതർ അറിയിച്ചു . മറ്റൊരു പരിശോധനക്കായി ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു . പിന്നീട് കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു .

‘അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണപ്പെട്ടിട്ടില്ല . ആരോഗ്യനില വഷളായിരിക്കുകയാണ് . വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നത് ‘ സൈനിക ആശുപത്രി ഇന്നലെ വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.