Nature

തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5834 പുതിയ കോവിഡ് കേസുകള്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 5834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 118 പേര്‍ രോഗബാധയെ തുടർന്ന് മരിച്ചു . കൂടാതെ ഇന്നലെ സംസ്ഥാനത്ത് 6005 പേര്‍ രോഗമുക്തി നേടി .

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മററുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ 3,08,649 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് . 52,810 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത് . 2,50,680 പേര്‍ രോഗമുക്തി നേടി . ആകെ 5,159 പേരാണ് സംസ്ഥാനത്ത് മരിച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.