Nature

‘ഹിന്ദുക്കളെ കൊന്നൊടുക്കണം, ക്ഷേത്രങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കണം’; സോഷ്യൽ മീഡിയയിലൂടെ വിവാദ പരാമർശം; ഒരാൾ അറസ്റ്റിൽ

ലക്‌നൗ: സമൂഹ മാദ്ധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുകയും പ്രകോപനകരമായ പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തയാള്‍ പിടിയില്‍. സാജിദ് എന്നയാളെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുക്കള്‍ക്കെതിരെ ഇയാള്‍ നിരന്തരമായി പ്രകോപനം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

സാജിദ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചത്. സാജിദും അര്‍ഷാദ് അലി എന്നയാളും പങ്കുവെക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ അയച്ചുകൊടുത്താണ് പോലീസിന് മുന്‍പാകെ പരാതി എത്തിയത്. ഹിന്ദുക്കളെ കൊന്നൊടുക്കണമെന്നും ക്ഷേത്രങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കണമെന്നുമായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തിരുന്നത്. ഇരുവരും സുല്‍ത്താന്‍പൂര്‍ സ്വദേശികളാണ്.
സൂരജ് എന്നയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രദേശത്തെ ഹിന്ദുക്കള്‍ ജീവനുണ്ടി യാചിക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ, 504, 506, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.