Times Kerala

വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

 
വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി ഷൺമുഖം ജെട്ടിക്ക് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് സ്ത്രീയുടെ  മൃതദേഹം കണ്ടത്. 55 വയസ്സ് പ്രായം  തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story