Times Kerala

രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ സൂര്യ

 
രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ സൂര്യ

കേരളത്തിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിനും ആശ്രിതർക്കും അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ . ” കേരളത്തിൽ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അമ്പതിലധികം പേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിൽ വളരെയധികം വേദനിക്കുന്നു . കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവി നന്മക്കായും ജനിച്ച മണ്ണ് വിട്ട് മണ്ണ് വിട്ടു ചെന്ന് ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത് താങ്ങാനാവാത്ത ദുഖകരമായ സംഭവമാണ് . ഹൃദയത്തെ നടുക്കിയ ഈ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു .” എന്ന് സൂര്യ തന്റെ അനുശോചന കുറിപ്പിലൂടെ പറഞ്ഞു. നേരത്തെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്കും തന്റെ ട്വിറ്റർ പേജിലൂടെ സൂര്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു .

Related Topics

Share this story