Times Kerala

ലോക്‌നാഥ് ബെഹ്റയ്ക്ക് കീഴിലുള്ള ഒരു പാവ മാത്രമാണ് ഇന്ന് ആഭ്യന്തര വകുപ്പില്‍ പിണറായി വിജയന്‍; ഹരീഷ് വാസുദേവന്‍

 
ലോക്‌നാഥ് ബെഹ്റയ്ക്ക് കീഴിലുള്ള ഒരു പാവ മാത്രമാണ് ഇന്ന് ആഭ്യന്തര വകുപ്പില്‍ പിണറായി വിജയന്‍; ഹരീഷ് വാസുദേവന്‍

കോട്ടയം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ പൊലീസിന് വിട്ടുനല്‍കുന്നതില്‍ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍. ലോക്‌നാഥ് ബെഹ്റയ്ക്ക് കീഴിലുള്ള ഒരു പാവ മാത്രമാണ് ഇന്ന് ആഭ്യന്തര വകുപ്പില്‍ പിണറായി വിജയനെന്നാണ് ഹരീഷിന്റെ വിമര്‍ശനം.തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്..

ലോക്‌നാഥ് ബെഹ്റയ്ക്ക് കീഴിലുള്ള ഒരു പാവ മാത്രമാണ് ഇന്ന് ആഭ്യന്തര വകുപ്പില്‍ പിണറായി വിജയന്‍. ചീഫ് സെക്രട്ടറി ആകട്ടെ, ബെഹ്‌റയുടെ റാന്‍ മൂളിയും. ഒരു വട്ടം കൂടി ഭരണം കിട്ടിയാല്‍ പിണറായി വിജയന്‍ കേരള ഭരണം പൂര്‍ണ്ണമായി പൊലീസുകാരെ ഏല്‍പ്പിക്കും. ടോമിന്‍ തച്ചങ്കരി ആയിരിക്കും അന്ന് DGP എന്ന സൂപ്പര്‍ മുഖ്യമന്ത്രി.

ഈ ഭാഷയിലെ പറയാനൊക്കൂ. ഇതിലും മയപ്പെടുത്തി പലരും പറഞ്ഞിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് ജില്ലകള്‍ തിരിച്ച് ഏകോപനവും ചുമതലയും വിവിധ ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇടതുമുന്നണിയ്ക്കു തുടര്‍ഭരണം കിട്ടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി തുടരുകയും സി പി എം സംസ്ഥാന നേതൃത്വം ഭരണത്തോടുള്ള നിലപാട് ഇതേ പോലെ തുടരുകയും ചെയ്താല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പോലീസ് മേധാവി ആയിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബും പറഞ്ഞിരുന്നു. ചിലപ്പോള്‍ ചീഫ് സെക്രട്ടറി ഉണ്ടായിരിക്കും,. പക്ഷെ അദ്ദേഹം പോലീസ് മേധാവിയ്ക്കു റിപ്പോര്‍ട്ട് ചെയ്യും എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .

Related Topics

Share this story