Times Kerala

മകളുടെ ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

 
മകളുടെ ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഗോദാവരി : സ്വന്തം മകളുടെ ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ. പെട്ടെന്നുണ്ടായ കോപത്തിന്റെ പുറത്ത് ധാര ജഗന്നാഥപുരം ഗ്രാമത്തിലെ പല്ല സത്യനാരായണ എന്നയാളാണ് മരുമകന്റെ ശിരസ് അറുത്തെടുത്ത ശേഷം ചോരയൊഴുകുന്ന ആ തലയുമായി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മദ്യപിച്ചു ലക്കുകെട്ട് വീട്ടിലെത്തിയമരുമകൻ ലച്ചണയുടെ വെളിപ്പെടുത്തലോടെയാണ് സംഭവങ്ങളുടെ തുടക്കം.

പത്തുമാസം മുമ്പ് സത്യനാരായണയുടെ മകൾ മരിച്ചിരുന്നു. അത് ഒരു അപകടമരണം അല്ലെന്നും, മറ്റൊരു വിവാഹം കഴിക്കാനുള്ള ആഗ്രഹമുണ്ടായിരുന്ന തന്നോട് അതിന്റെ പേരിൽ വഴക്കിട്ട ഭാര്യയെ താൻ കൊന്നുകളഞ്ഞതാണ് എന്നുമായിരുന്നു ലച്ചണയുടെ വെളിപ്പെടുത്തൽ. അത് കേട്ടപാടെ നിയന്ത്രണം വിട്ട് ചാടി എണീറ്റ ഭാര്യാപിതാവിനോട്, അയാൾ മരുമകൻ മറ്റൊരു ഭീഷണി കൂടി മുഴക്കി. അമ്മ മരിച്ചശേഷം അപ്പൂപ്പന്റെ പരിരക്ഷണത്തിൽ വളരുന്ന തന്റെ രണ്ടു പെൺമക്കളെയും കൂടെ കൂട്ടിക്കൊണ്ടുപോയി കൊന്നുകളയും എന്നായിരുന്നു ആ ഭീഷണി. ഇ

ത് കൂടി കേട്ടതോടെ ആ പിതാവിന്റെ സകല നിയന്ത്രണവും കൈവിട്ടു.ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേട്ട സത്യനാരായണക്ക് പിന്നെ കോപം നിയന്ത്രിച്ചു നിർത്താനായില്ല. വീട്ടിലുണ്ടായിരുന്ന അരിവാൾ കൊണ്ട് അയാൾ സ്വന്തം മരുമകന്റെ കഴുത്തറുത്തു. തുടർന്ന് അറുത്തെടുത്ത തലയുമായി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു ചെന്ന ആ അച്ഛൻ വിവരം പറഞ്ഞ ശേഷം സ്വമേധയാ കീഴടങ്ങുകയായിരുന്നു. പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് സത്യനാരായണയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,.

Related Topics

Share this story