ഇ.ഐ.എ ഭേദഗതിയില്‍ ആദ്യമായി നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രനീക്കം ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതമുണ്ടാക്കും. അന്തിമ തീരുമാനമെടുക്കും മുന്‍പ് കൂടുതല്‍ ഫലപ്രദമായ ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. കരട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമനത്തിന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നു. പദ്ധതികള്‍ വരുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും അയച്ച കത്തില്‍ പറയുന്നു.
അതേസമയം, പരിസ്ഥിതി ആഘാത നിർണയ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാനം ഇന്ന് സമര്‍പ്പിക്കും.
Comments are closed.