Times Kerala

കയ്യിൽ പണമില്ലാത്തതിനാൽ ചികിത്സ നിഷേധിച്ചു, കോവിഡ് രോഗിക്ക് ആംബുലൻസിനുള്ളിൽ ദാരുണാന്ത്യം

 
കയ്യിൽ പണമില്ലാത്തതിനാൽ ചികിത്സ നിഷേധിച്ചു, കോവിഡ് രോഗിക്ക് ആംബുലൻസിനുള്ളിൽ ദാരുണാന്ത്യം

കൊൽക്കത്ത : ചികിത്സ നിഷേധിച്ച കൊവിഡ് രോഗി സ്വകാര്യ ആശുപത്രിക്ക് പുറത്ത് ആംബുലൻസിൽ വച്ച് മരിച്ചു. കൊൽക്കത്തയിലെ ഇ.എം ബൈപാസിലെ ദേശുൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ചികിത്സ ഫീസ് അടക്കാനില്ലാത്തതിനാൽ ചികിൽസ നിഷേധിച്ച 60 കാരിയാണ് മരണത്തിന്കീഴടങ്ങിയത് .ചികിത്സക്കായി മൂന്ന് ലക്ഷം രൂപയായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഈ തുക നൽകാൻ രോഗിയുടെ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആംബുലൻസിൽവച്ച് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ ഭർത്താവ് മൂന്ന് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആദ്യം 80,000 രൂപ നിക്ഷേപിച്ചതായും ബാക്കി തുക നൽകാൻ ഒരു മണിക്കൂർ സമയം കുടുംബം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മുഴുവൻ പണവും അടച്ചില്ലെങ്കിൽ ചികിത്സ നൽകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജി എല്ലാ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ദേശുൻ ആശുപത്രിയിലെ സംഭവം അഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) പ്രസിഡന്റും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ ശാന്താനു സെൻ പറഞ്ഞു.

Related Topics

Share this story