Times Kerala

അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ 19 കാരനെ പൊലീസ് രക്ഷപ്പെടുത്തി

 
അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ 19 കാരനെ പൊലീസ് രക്ഷപ്പെടുത്തി

ലക്‌നൗ: ഒരുകൂട്ടം യുവാക്കൾ തട്ടിക്കൊണ്ട് പോയ 19 കാരനെ പൊലീസ് രക്ഷപ്പെടുത്തി. ഗൗരിഗഞ്ചിലെ മാർക്കറ്റിന് സമീപത്തുനിന്ന് 19കാരനായ ശുഭം ശുക്ലയെന്ന യുവാവിനെയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രിമിനൽ സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങൾ അയക്കുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ റെയിൽ‌വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും പൊലീസ് തിരച്ചിൽ നടത്തി. തുടർന്ന് അക്രമികൾ യുവാവിനെ അമേഠി കെയർ നഴ്‌സിങ് ഹോമിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Topics

Share this story