Times Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം, മാസ്ക് ധരിക്കാതെ വീണ്ടും പിടിച്ചാൽ 2,000 രൂപ പിഴ, തൃശൂർ ജില്ലയിൽ രണ്ട് പുതിയ ക്ലസ്റ്ററുകളും കൂടി; മുഖ്യമന്ത്രി

 
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം, മാസ്ക് ധരിക്കാതെ വീണ്ടും പിടിച്ചാൽ 2,000 രൂപ പിഴ, തൃശൂർ ജില്ലയിൽ രണ്ട് പുതിയ ക്ലസ്റ്ററുകളും കൂടി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേര്‍ രോഗമുക്തി നേടി. 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്തുനിന്നും 72 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂർ ജില്ലയിൽ രണ്ട് പുതിയ ക്ലസ്റ്ററുകളും ആലപ്പുഴയിൽ ആറ് പുതിയ ക്ലസ്റ്ററുകളും രൂപീകരിച്ചു. കോട്ടയം അതിരമ്പുഴയിൽ സമ്പർക്ക വ്യാപനം ഉയരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ പരിശോധന വർധിപ്പിക്കും. കോഴിക്കോട്, ഫോർട്ട് കൊച്ചി ക്ലസ്റ്റർ എന്നിവിടങ്ങളിൽ ആശങ്ക ഉയരുകയാണ്. 24 വീടുകളിൽ അഞ്ചിലധികം രോഗികൾ നിലവിലുണ്ട്. മാസ്‌കില്ലാതെ വീണ്ടും പിടിച്ചാൽ 2,000 രൂപ പിഴയടക്കണം. ഇതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബേസ് തയ്യാറാക്കും. പൊലീസ് നടപടിക്ക് ജനപിന്തുണ ഉറപ്പാക്കും. മാർക്കറ്റ് മാനേജ്‌മെന്‍റിന് പൊതുസംവിധാനം ഏർപ്പെടുത്തുമെന്നും തൃശൂർ നഗരമാതൃക ഇതിനായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story