Nature

കൊവിഡ് ബാധിച്ച് സലാലയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

സലാല : കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു . തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി(44)യാണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍  ചികില്‍സയിലിരിക്കെ മരിച്ചത് . ഇതോടെ കൊവിഡ് ബാധിച്ച്‌ ഒമാനില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 22 ആയി .

ഹൃദ്രോഗിയായിരുന്ന മൊയ്തീന്‍ കുട്ടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു . 25 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഷമീമ. മൂന്ന് മക്കളുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.