Times Kerala

സംസ്ഥാനത്ത് 1417 പേര്‍ക്കു കൂടി കോവിഡ്; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 5 മരണവും; 1426 പേര്‍ക്ക് രോഗമുക്തി

 
സംസ്ഥാനത്ത് 1417 പേര്‍ക്കു കൂടി കോവിഡ്; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 5 മരണവും; 1426 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1426 പേർ രോഗമുക്തി നേടി. 5 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 105 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ 62 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 72 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36പേർ ആരോഗ്യപ്രവർത്തകരാണ്.

Related Topics

Share this story