കാഞ്ഞിരപ്പള്ളി : പൂതക്കുഴി 11-ാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഉള്‍പ്പടെ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പാറത്തോട് പഞ്ചായത്തിലെ കുളപ്പുറം മിച്ചഭൂമി കോളനിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബര്ക്കത്തിലേര്പ്പെട്ടവരാണ് പോസിറ്റീവ് ആയ ആറ് പേരും. ഇയാളുടെ അമ്മ, സഹോദരി, ഇവരുടെ രണ്ടു മക്കള്‍, മറ്റൊരു ബന്ധു, അയല്‍വാസി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .
അതേസമയം പട്ടിമറ്റത്ത് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയവര്‍ക്കെല്ലാം ഫലം നെഗറ്റീവാണ് . 50 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത് . ഇന്ന് രോഗം ബാധിച്ച 11-ാം വാര്‍ഡില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത് .
Comments are closed.