Nature

നവജാത ശിശുവിനെ ആറാം നിലയില്‍നിന്ന് എറിഞ്ഞു കൊലപ്പെടുത്തി ; അമ്മക്കെതിരെ കേസ്

മുംബൈ : പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ  അപ്പാർട്ട്മെന്റിലെ ആറാം നിലയിൽനിന്ന് എറിഞ്ഞ് കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ പാന്ത് നഗർ ഗൗരീശങ്കർ വാഡിയിൽ താമസിക്കുന്ന 25 വയസ്സുകാരിക്കെതിരെയാണ് കേസെടുത്തത് .

പ്രസവത്തിന് ശേഷം താൻ തന്നെയാണ് കുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി സമ്മതിച്ചു . അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല . തുടർന്ന് ഫ്ളാറ്റിനുള്ളിൽ പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു . പ്രസവത്തിന് ശേഷം അല്പനേരത്തേക്ക് യുവതി അബോധാവസ്ഥയിലായി . ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എടുത്ത് എറിയുകയായിരുന്നു .

അടുത്ത ദിവസം അപ്പാർട്ട്മെന്റിൽ എത്തിയ പാൽ വിതരണക്കാരനാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത് . തുടർന്ന് ഇയാൾ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു . എന്നാൽ ഫ്ളാറ്റിൽ ഗർഭിണിയായ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിൽ മറ്റു താമസക്കാർക്കും കൃത്യമായ വിവരമുണ്ടായിരുന്നില്ല . ഇതോടെ പോലീസ് താമസക്കാരെ മുഴുവൻ നിരീക്ഷിച്ചുവരികയായിരുന്നു .

ഇതിനിടെയാണ് അവശയായ നിലയിൽ 25-കാരി ഫ്ളാറ്റിൽനിന്നു പുറത്തേക്കിറങ്ങിയത് . എന്തു പറ്റിയെന്ന് തിരക്കിയ വനിതാ പോലീസിനോട് സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്നും യുവതി ആവശ്യപ്പെട്ടു . തുടർന്ന് വനിതാ പോലീസ് തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞെന്നും അതിനെത്തുടർന്നാണ് ആരോഗ്യനില മോശമായതെന്നും ഡോക്ടർമാർ അറിയിക്കുന്നത് . പോലീസ് ചോദ്യംചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു .

തലയ്ക്കേറ്റ മാരകമായ പരിക്കാണ് നവജാത ശിശുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു . ജനനസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായും ഡോക്ടർമാർ വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.