Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഗ്യാലക്സി നോട്ട് 20 സീരിസ് ഉടന്‍ ഇന്ത്യൻ വിപണിയിൽ 

ദിവസങ്ങള്‍ക്ക് മുന്‍മ്പ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി നോട്ട് 20 സീരിസ് ഫോണുകളുടെ ആഗോള ലോഞ്ചിംഗ് നടത്തിയിരുന്നു . അതിന് പിന്നാലെ ഈ ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കും ഉടൻ എത്തുന്നു . ഔദ്യോഗികമായി സാംസങ്ങ് ഇന്ത്യന്‍ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആമസോണ്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ പ്രകാരം ഗ്യാലക്സി നോട്ട് 20 സീരിസ് ഓഗസ്റ്റ് 28ന് വില്‍പ്പന ആരംഭിക്കും എന്നാണ് റിപ്പോർട്ട് .

സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ പ്രീ ഓഡര്‍ ലഭ്യമാണ് . ഗ്യാലക്സി നോട്ട് 20ക്ക് വില നല്‍കിയിരിക്കുന്നത് 77,999 രൂപയാണ് . മിസ്റ്റിക്ക് ബ്രൌണ്‍സ്, മിസ്റ്റിക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലായിരിക്കും ഈ ഫോണ്‍ ലഭിക്കുക. ഗ്യാലക്സി നോട്ട് 20 അള്‍ട്രയുടെ വില ആമസോണില്‍ നല്‍കിയിരിക്കുന്നത് 1,04,999 രൂപയാണ്. എക്സേഞ്ച് ഓഫര്‍, വിവിധ ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് എന്നീ ഓഫറുകള്‍ ലഭിക്കും.

You might also like

Comments are closed.