Nature

ന്യൂ​സി​ല​ൻ​ഡി​ൽ 102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ൽ 102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ സ്ഥിരീകരിച്ചു. സൗ​ത്ത് ഓ​ക്ല​ൻ​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ പറഞ്ഞു.

പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഓ​ക്ല​ൻ​ഡി​ൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​മു​ത​ൽ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് ലെ​വ​ൽ 3 മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ​വ​രോ​ടും വീ​ടു​ക​ളി​ൽ തന്നെ ക​ഴി​യാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ക്ല​ൻ​ഡി​ൽ കോ​വി​ഡ് രോഗം സ്ഥിരീകരിച്ചവരുടെ ഉ​റ​വി​ടം ഇതുവരെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നഗരത്തിൽ റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ തു​ട​ങ്ങി​യ അ​ട​ഞ്ഞു കി​ട​ക്കും. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​കും ഇ​ള​വു​ക​ൾ.

ഫെ​ബ്രു​വ​രി 26-നാ​ണ് ആ​ദ്യ​ത്തെ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ മേ​യ് ഒ​ന്നി​നു​ള്ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം​വ​രെ കോവിഡ് വ്യാ​പ​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. വെ​റും 65 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ന്യൂ​സി​ല​ൻ​ഡ് കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. 1569 കേ​സു​ക​ളാ​ണ് ന്യൂ​സി​ല​ൻ​ഡി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 22 പേ​ർ രോഗബാധയേറ്റ് മ​രി​ച്ചു. 1524 പേ​രും രോ​ഗ​മു​ക്തി നേ​ടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.