Nature

102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു

വെ​ല്ലിം​ഗ്ട​ണ്‍ : 102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ സ്ഥിരീകരിച്ചു . സൗ​ത്ത് ഓ​ക്ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ര്‍​ക്ക് ചൊ​വാ​ഴ്ച കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍ അ​റി​യി​ച്ചു .

പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഓ​ക്ല​ന്‍​ഡി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു . ബു​ധ​നാ​ഴ്ച ഉ​ച്ച​മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് ലെ​വ​ല്‍ 3 മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത് . എ​ല്ലാ​വ​രോ​ടും വീ​ടു​ക​ളി​ല്‍ ക​ഴി​യാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു . ബാ​ധി​ച്ച​വ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രും രാ​ജ്യ​ത്തി​ന് പു​റ​ത്തു യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര​ല്ല . നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റെ​സ്റ്റോ​റ​ന്‍റു​ക​ള്‍, ബാ​റു​ക​ള്‍ തു​ട​ങ്ങി​യ അ​ട​ഞ്ഞു കി​ട​ക്കും. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​കും ഇ​ള​വു​ക​ള്‍ ഉണ്ടാവുക .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.