Nature

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു . അക്കൗണ്ട്‌സ് വിഭാഗത്തിലെ ക്ലര്‍ക്കിനാണ് അസുഖം സ്ഥിരീകരിച്ചത് . ഇന്ന് രാവിലെ 11.30ഓടെയാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത് . സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷണത്തിലാക്കും.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അണുവിമുക്തമാക്കി .

വിഴിഞ്ഞം ഭാഗത്തുളള കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുളളയാളാണ് ജീവനക്കാരന്‍. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.