chem

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രസർക്കാർ വഞ്ചിക്കുന്നു; ആരോപണവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അവർക്ക് കൃത്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. 18 സംസ്ഥാനങ്ങളിലായി 196 ഡോക്ടേഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു എന്ന മാധ്യമറിപ്പോർട്ടിനെ പരാമർശിച്ചാണ് രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും മതിയായ പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും ട്വീറ്റിൽ വ്യക്തമാക്കുന്നു.

കൊവി‍‍ഡ് പോരാളികൾക്കായി കൈയടിച്ചപ്പോൾ മോദിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം തോന്നിയിരുന്നു. എന്നാൽ എപ്പോഴത്തേയും പോലെ കൊവി‍‍ഡ് പോരാളികളെ സഹായിക്കുന്നതിൽ നിന്നും മോദി കൈകകൾ പിൻവലിച്ച് അവരെ വഞ്ചിച്ചുവെന്നും രാഹുൽ ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. സർക്കാർ അവർക്ക് സംരക്ഷണവും ബഹുമാനവും ഉപകരണങ്ങളും നൽകണമെന്നും ​രാ​ഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

You might also like

Comments are closed.