Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് വ്യാപനം; വൃദ്ധ സദനങ്ങളിലെ എല്ലാവർക്കും പരിശോധന നടത്താൻ നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനം. ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പരിശോധന നടത്തുക. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളെ പരിശോധിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ‍അറിയിച്ചു.

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍സിഡി ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സിഎഫ്എല്‍ടിസി ആക്കും. ഒന്നോ രണ്ടോ കോവിഡ് കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സിഎഫ്എല്‍ടിസിയിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Comments are closed.