Nature

തൃശ്ശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കൽ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റി; ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയെ ക്രിട്ടിക്കൽ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റി. നഗരസഭയിലെ 12,15,16,18,31,33,38,39,40 എന്നീ ഡിവിഷനുകളിൽ ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടങ്ങളിൽ വാഹന സഞ്ചാരം പൂർണമായി ഒഴിവാക്കണം. അടിയന്തിര സാഹചര്യത്തിൽ പൊലീസില്‍ നിന്ന് അനുമതി വാങ്ങണം.

അതേസമയം, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂന്ന് ജീവനക്കാരെ വച്ചു പ്രവർത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനകൾ എന്നിവ പ്രവർത്തിക്കരുത്. മൂന്നു പേരിൽ കൂടുതൽ കൂട്ടം ചേരാനും പാടില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.