Nature

വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

തൃശ്ശൂർ: തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.

ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഖരാവോ ചെയ്തതിൻറെ പശ്ചാത്തലതയിലാണ് സി എൻ സിമി കൈ ഞരമ്പ് മുറിച്ചത്. വിഷയം സംബന്ധിച്ച് ഒല്ലൂർ സിഐയോട് വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നേരിൽ വിളിച്ചു വിശദാംശങ്ങൾ അറിഞ്ഞു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷൻ പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.