Nature

ആശ്വാസ വാർത്ത; കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത് റഷ്യ

മോ​സ്കോ: കോ​വി​ഡി​നെ​തി​രെ സ്ഥാ​യി​യാ​യ ​പ്ര​തി​രോ​ധശേ​ഷി ന​ൽ​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ. ​റ​ഷ്യൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ന് രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കോവിഡിനെതിരെയുള്ള ​വാ​ക്സി​ൻ റ​ഷ്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെയാണ് പു​ടി​ൻറെ പ്ര​ഖ്യാപനം. ത​ന്‍റെ പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുകയും സുരക്ഷിതവുമാണെന്നു പുടിന്‍ വ്യക്തമാക്കി. വാക്‌സിന്‍ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ സുരക്ഷയും അതിന്റെ കാര്യക്ഷമതയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.