Nature

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്താനായി പത്ത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫ്രൻസിംഗിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് രോഗമുക്തി നിരക്ക് കൂടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് മരണ നിരക്ക് ഒരു ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലം പലയിടങ്ങളിലും കണ്ട് തുടങ്ങി. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ കൊവിഡിനെതിരെയുള്ള യുദ്ധത്തിന് ശക്തി പകരുന്നുവെന്നും പത്തു സംസ്ഥാനങ്ങളിലെ രോഗബാധ നിയന്ത്രിച്ചാൽ കൊവിഡിനെ അതിജീവിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ് നാട്, പശ്ചിമ ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് ച‌ർച്ച നടത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.