Times Kerala

കെ.എസ്.ആര്‍.ടി.സി കാസർഗോഡ് ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു

 
കെ.എസ്.ആര്‍.ടി.സി കാസർഗോഡ് ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു

കാസര്‍കോട്: മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാരനും രണ്ട് കണ്ടക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് സ്വദേശിയായ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒരു ദിവസം ഡിപ്പോ അടച്ചിട്ട് അണുനശീകരണം നടത്തിയിരുന്നു.സമൂഹവ്യാപനം സാധ്യത കണക്കിലെടുത്ത് ഡിപ്പോയിലെ 400 ഓളം ജീവനക്കാരെ ഇനിയുള്ള ദിവസങ്ങളില്‍ ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കും.

Related Topics

Share this story