Times Kerala

മുട്ടുകാട്‌ മണ്ണിടിച്ചില്‍; ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നാശം

 
മുട്ടുകാട്‌ മണ്ണിടിച്ചില്‍; ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നാശം

ഇടുക്കി: മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചിൽ, ഏക്കര്‍ കണക്കിന് കൃഷിയിടം നശിച്ചതയാണ് റിപ്പോർട്ട്. പെട്ടിമുടി ദുരന്തം സംഭവിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മുട്ടുകാട്‌ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്. കൃഷി മുഴുവൻ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതോടെ ഇനിയെന്ത്‌ ചെയ്യുമെന്ന ആശങ്കയിലാണ് മുട്ടുകാട്‌ നിവാസികള്‍.മണ്ണിടിച്ചിലില്‍ പത്ത് കിലോമീറ്ററോളം താഴേയ്‌ക്കുള്ള കൃഷിയിങ്ങള്‍ വരെ തകർന്നു. മുകളില്‍ നിന്നും വന്‍പാറകല്ലുകളും ചെളിയും വന്മരങ്ങളും ഒഴുകിയെത്തി. അടിവാരത്തുണ്ടായിരുന്ന വീടും ഭാഗികമായി തകര്‍ന്നു.

Related Topics

Share this story