ചെന്നൈ: ബാല വിവാഹം തടഞ്ഞ പ്രതികാരത്തിന് വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി . ചെന്നൈയിലെ അയ്നാവരം സ്വദേശിയാണ് കൊല്ലപ്പെട്ട ജെബശീലന്‍. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ജെബശലീന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ജെബശീലനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയെയും ഗുണ്ടകള്‍ ആക്രമിച്ചു.
തന്‍റെ അയല്‍വാസിയായ പതിനാറുകാരിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. പൊലീസിനൊപ്പം ജെബശലീനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് വരന്‍ ജെബശലീനെ കൊലപ്പെടുത്തി പ്രതികാരം വീട്ടിയത് . പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന 21 കാരനായ വിനോദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments are closed.